ബ്ലെസി- മോഹൻലാൽ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നതായി സൂചന

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമായ ആടുജീവിതത്തിന്​ ശേഷം സംവിധായകൻ ബ്ലെസി ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുമെന്നു റിപ്പോർട്ട്. ചിത്രത്തെ കുറിച്ച്​ നിർമാതാവ്​ രാജു മല്ലിയത്താണ്​​ സൂചന നൽകിയിരിക്കുന്നത്​. ഒരു ഓൺലൈൻ മീഡിയക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹമാണ്​ ഇത്​​ വെളിപ്പെടുത്തിയത്​​.

ഏറെ നാളത്തെ ഇടവേളക്ക്​ ശേഷം മോഹൻലാലും ബ്ലെസിയും ഒരുമിക്കുമ്പോൾ മുൻചിത്രങ്ങൾ പോലെ അദ്​ഭുതങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങളാണ് ​ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തു വന്നത്.​

Top