blaupunkt-ep570

കുറേ വര്‍ഷങ്ങളായി ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കായി നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ഉല്‍പ്പന്നങ്ങളുമായി രംഗത്തെത്തുന്നുണ്ട്. ഇതില്‍ എറ്റവും പുതിയ കമ്പനിയാണ് ബ്‌ളാപുന്‍കറ്റ്.

കുറഞ്ഞ വിലയില്‍ മികച്ച സംഗീതം ശ്രവിക്കാനായി EP570 എന്ന കിടിലന്‍ ഇയര്‍ഫോണാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കാര്‍ സ്റ്റിരിയോ നിര്‍മ്മാണത്തില്‍ സജീവമായിരുന്ന കമ്പനിയാണ് ബ്‌ളാപുന്‍കറ്റ് ഫ്‌ളാറ്റായ സങ്കീര്‍ണ്ണമല്ലാത്ത കേബിളാണ് പുതിയ ഇയര്‍ഫോണിന് കമ്പനി നല്‍കിയിരിക്കുന്നത്.

സിലിക്കോണ്‍ ഇയര്‍ടിപ്‌സും ഇയര്‍ഫോണിെന്റ പ്രത്യകതയാണ്. സംഗീതത്തെ എറ്റവും മികച്ച രീതിയില്‍ ഇത് കാതുകളിലെത്തിക്കുന്നു. ഉയര്‍ന്ന ബാസും ഇതിന്റെ പ്രത്യകതയാണ്.

1099 രുപയാണ് ഹെഡ്‌ഫോണിന്റെവില

Top