എതിരാളികള്‍ക്ക് ഗോളുകൊണ്ട് മറുപടി നല്‍കി, റെക്കോര്‍ഡ് സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്‌

blasters

ന്യൂഡല്‍ഹി: ഐഎസ്എല്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം. 14 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരാളികള്‍ക്ക് ഗോളുകൊണ്ട് മറുപടി നല്‍കി. ചരിത്രത്തില്‍ മറ്റൊരു ടീമും ഐഎസ്എല്ലില്‍ ഇത്രയും മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയിട്ടില്ല.

കൊച്ചിയില്‍ ജാംഷഡ്പൂരിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി ഗോളടിക്കാതെ മത്സരം പൂര്‍ത്തിയാക്കിയത്. 14 മത്സരങ്ങളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് 20 ഗോളുകളാണ് നേടിയിരിക്കുന്നത്. സീസണില്‍ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോള്‍ നേടാതിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് തുടര്‍ന്ന് എല്ലാ മത്സരങ്ങളിലും ഗോള്‍ സ്വന്തമാക്കി.

അവസാനമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടിയത്. കൊച്ചിയില്‍ ചെന്നൈയ്ക്ക് എതിരെയും ബെംഗ്‌ളുരുവില്‍ വെച്ച് ബെംഗളൂരു എഫ് സിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍.

Top