പുനൈയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്, രക്ഷകനായത് സി കെ വിനീത്

പുനൈ:ഐഎസ്എല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഗംഭീര വിജയം. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള പുനൈ സിറ്റിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത് തരിപ്പണമാക്കിയത്.

സികെ വിനീതിന്റെ അത്യുഗ്രന്‍ ഗോളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്‌സ് സെമി സാധ്യത നിലനിര്‍ത്തിയത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ജാക്കീചന്ദ് സിംങ്ങാണ് ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം കൂടുതല്‍ ഉണര്‍ന്നു കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് സ്വന്തമാക്കിയത്.

എന്നാല്‍ ലീഡ് അധിക സമയം നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളി ഫൗള്‍ ചെയ്‌തെന്ന റഫറിയുടെ അനാവശ്യതീരുമാനത്തിലൂടെയാണ് പൂനൈ ഗോള്‍ മടക്കിയത്. തുടര്‍ന്ന് ആവേശത്തോടെ കളിച്ച ബ്ലാസ്റ്റേഴ്‌സ് കളിതീരാന്‍ മിനുറ്റുകള്‍ അവശേഷിക്കെ സികെ വിനീതിന്റെ മനോഹരമായ ഗോളിലൂടെ നിര്‍ണായക വിജയം പിടിച്ചുവാങ്ങുകയായിരുന്നു

Top