വിജയ പരീക്ഷണത്തിന് ബ്ലാസ്റ്റേഴ്‌സ് ഇന്നും കളിക്കിറങ്ങും

Kerala blasters

എസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ആറാം റൗണ്ട് മത്സരത്തിൽ ഈസ്റ്റ് ബംഗാള്‍ ആണ് എതിരാളികള്‍. രാത്രി ഏഴരയ്‌ക്ക് ഗോവയിലാണ് മത്സരം. 33 മത്സരം പൂര്‍ത്തിയായ സീസണിൽ ഒരു ജയം പോലും അക്കൗണ്ടില്‍ ഇല്ലാത്ത മൂന്ന് ടീമുകളില്‍ രണ്ടെണ്ണമാണ് ഇന്ന് കളത്തിലെത്തുന്നത്. അഞ്ച് കളിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് സമനില പിടിച്ചെങ്കില്‍ നാലിലും തോറ്റവരാണ് കൊൽക്കത്തക്കാര്‍.

ഫൈനല്‍ തേഡിൽ ഭാവനാശൂന്യമായി കളിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇതിനോടകം 10 ഗോള്‍ വഴങ്ങിക്കഴിഞ്ഞു. പ്ലാന്‍ ബി അല്ല, പ്ലാന്‍ ഡി വരെയുണ്ടെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍റെ അവകാശവാദം. എന്നാൽ കിബുവിന്‍റെ തന്ത്രങ്ങള്‍ കളി തുടങ്ങും മുന്‍പേ എതിരാളികള്‍ ഊഹിച്ച് കളം പിടിക്കുന്നതാണ് ഇതുരെ കണ്ടത്. ഞായറാഴ്ച ആയതിനാല്‍ ഐഎസ്എല്ലില്‍ രണ്ട് മത്സരം ഉണ്ട്. വൈകീട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി, മുംബൈ സിറ്റിയെ നേരിടും.

Top