Blasters will come back strongly, Sachin promises fans

മുംബൈ: ഐഎസ്എല്‍ രണ്ടാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടീമിന്റെ പരാജയ കാരണം വിലയിരുത്തുമെന്നും സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരാധകരുടെ വികാരങ്ങള്‍ സന്ദേശങ്ങളിലൂടെയും മറ്റും ലഭിച്ചിട്ടുണ്ട്. താനും നിരാശനാണ്. എന്നാല്‍ പരാജയകാരണം വിലയിരുത്തും മുമ്പ് ആരേയും കുറ്റപ്പെടുത്തുന്നത് തെറ്റായ സമീപനമാണെന്നും സച്ചിന്‍ പറഞ്ഞു. ആരാധകരുടെ വിശ്വാസം തിരിച്ചു പിടിച്ച് ടീം തിരിച്ച് വരവ് നടത്തുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ തോല്‍വികളും സമനിലകളും വഴങ്ങിയാണ് ഐഎസ്എല്ലിന്റെ രണ്ടാം സീസണില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് പുറത്ത് പോയത്.

Top