ബ്ലാസ്റ്റേഴ്‌സ് താരം മെസി ബൗളി ക്ലബ് വിട്ടു

ബ്ലാസ്റ്റേഴ്സിന്റെ സുപ്രധാന താരമായിരുന്നു മെസി ബൗളി . കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ മെസി ബൗളിയും ക്ലബ് വിട്ടിരിക്കുകയാണ്. ചൈനീസ് ക്ലബ്‌ ആയ ഹെയ്‌ലോങ്ങ്ജിയാങ് ജാവ എഫ്സിയിലേക്കാണ് 28കാരനായ ഈ കാമറൂണിയൻ താരം ചേക്കേറുന്നത്. ചൈനീസ് സെക്കന്റ്‌ ഡിവിഷൻ ലീഗിൽ കളിക്കുന്ന ക്ലബാണ് ഹെയ്‌ലോങ്ങ്ജിയാങ് ജാവ എഫ്സി.

സീസണിൽ 17 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയ മെസി ഒരു അസിസ്റ്റും കണ്ടെത്തി. ആക്രമണത്തിൽ ഓഗ്ബച്ചെയോടൊപ്പം എതിർ പാളയങ്ങളിൽ അപകടം വിതച്ച താരമാണ് മെസി. ഇറാനിയൻ ടോപ് ഡിവിഷൻ ലീഗ് ആയ പേർഷ്യൻ ഗൾഫ് പ്രോ ലീഗിലെ ഫൂലാഡ് എഫ്‌സിയിൽ നിന്നാണ് കഴിഞ്ഞ സീസണിൽ മെസി ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

അതേസമയം, ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. രാജ്യത്ത് കൊവിഡ് കേസുകൾ താരതമ്യേന കുറഞ്ഞിരിക്കുന്ന സ്ഥലം എന്നതിനാലാണ് ഗോവയെ ലീഗ് നടത്താനായി തെരഞ്ഞെടുത്തത്.

Top