മലയാളത്തില്‍ ജിങ്കന്റെ വിഷു ആശംസ; വൈറലായി വീഡിയോ

ലയാളികള്‍ക്ക് വിഷു ആശംകളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് നായകനും ഇന്ത്യന്‍ ദേശീയ ടീം അംഗവുമായ സന്ദേശ് ജിങ്കന്‍. മലയാളത്തിലാണ് ജിങ്കന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചത്.

ജിങ്കന്റെ വാക്കുകള്‍ ഇങ്ങനെ ‘നമസ്‌കാരം… ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍” കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് താരം തന്റെ വിഷു ആശംസകള്‍ അറിയിച്ചത്.

സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളത്തിലാണ് അദ്ദേഹം ആശംസ പറയുന്നത് എന്നതാണ് വീഡിയോ വൈറലാവാന്‍ കാരണമായത്.

https://www.facebook.com/keralablasters/videos/2343575138996182/

2014ല്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ ജിങ്കന്‍ ആ സീസണിലെ ഏറ്റവും മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 31 മത്സരങ്ങളില്‍ ബൂട്ടു കെട്ടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി 76 മത്സരങ്ങളിലാണ് ജിങ്കന്‍ ജേഴ്‌സി അണിഞ്ഞത്.

Top