ടൊയോട്ട യാരിസ് ലാലിഗ ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം വിനീത് കളിക്കില്ല

കൊച്ചി : ഇന്ത്യന്‍ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് കളിക്കില്ല. താടിക്കേറ്റ പരുക്ക് മൂലമാണ് നാളെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് വിനീത് മാറിനില്‍ക്കുന്നത്.

മെല്‍ബണ്‍ സിറ്റിയുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ നാളത്തെ മത്സരം. രാജ്യാന്തരതലത്തില്‍ ഇന്ത്യയെ പ്രീ സീസണ്‍ ഫുട്‌ബോള്‍ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് ടൊയോട്ടാ യാരിസ് ലാലിഗ വേള്‍ഡ് അവതരിപ്പിക്കുന്നത്. ക്ലബ് സ്ഥാപിച്ച് 88 വര്‍ഷങ്ങള്‍ക്കിടയില്‍ യൂറോപ്പ് വിട്ട് മറ്റൊരിടത്ത് ജിറോണ എഫ് സി കളിക്കുന്നത് ഇതാദ്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഐ ലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌സി, ലാലിഗയിലെ ജീറോണ എഫ് സി എന്നിവരാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ജൂലൈ 24ന് ആരംഭിക്കുന്ന അഞ്ചു ദിവസത്തെ പോരാട്ടത്തില്‍ മത്സരിക്കുക.

Top