എഫ്‌സി ഗോവയെ നേരിടാന്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത് പുതിയ ജേഴ്‌സിയിലെന്ന് സൂചന

കൊച്ചി: ഈ സീസണിലെ ആദ്യ എവേ മാച്ചില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് എത്തുന്നത് പുതിയ ജേഴ്‌സി ധരിച്ചെന്ന് സൂചന.ശനിയാഴ്ച എഫ്‌സി ഗോവയ്ക്കു എതിരെ കറുപ്പ് ജേഴ്‌സി ധരിച്ചയായിരിക്കും ടീം കളിക്കുക എന്നാണ് വിവരം.

പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും സീസണില്‍ ഇതു വരെ ബ്ലാസ്റ്റേഴ്‌സിനു വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഇനി പുതിയ ജേഴ്‌സി ധരിച്ച് സീസണിലെ ആദ്യം വിജയം ടീം നേടുമോ എന്നാണ് അറിയേണ്ടത്. ഗോവയിലേക്ക് പോകുന്നതിനു പുതിയ ജേഴ്‌സിയിലുള്ള ഫോട്ടോ ഷൂട്ടടക്കം ടീം നടത്തിയിട്ടുണ്ട്.

എന്നാല്‍ പുതിയ ജേഴ്‌സി ഔദ്യോഗികമായി പുറത്തിറക്കിയില്ലെന്നതിനാല്‍ നാളെത്തെ മത്സരത്തിന് ജേഴ്‌സി മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ചില സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.. കറുപ്പ് ടീ ഷര്‍ട്ടില്‍ മഞ്ഞ വരയോടുകൂടിയതാണ് ജേഴ്‌സി. എവേ മാച്ചില്‍ മാത്രമാണ് ജേഴ്‌സി മാറ്റിയുള്ള പരീക്ഷണം.

നിലവില്‍ മൂന്ന് കളികളില്‍ മൂന്ന് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. എതിര്‍ പോസ്റ്റിലേക്ക് ആകെ അടിച്ചത് ഒറ്റ ഗോളും

Top