ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ഉണര്‍ന്നു; പുതിയ പരിശീലകന്‍ നെലോ വിംഗാഡ എത്തി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ നെലോ വിംഗാഡ കൊച്ചിയില്‍ എത്തി. പ്രൊഫസര്‍ എന്ന് അറിയപ്പെട്ടുന്ന വിംഗാഡ ഇന്ന് മുതല്‍ ട്രെയിനിങ് സെഷനുകളിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ്‌. കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് പരിശീലകന്‍ തങ്‌ബോയ് സിംഗ്‌ടോ താരങ്ങളെയും മറ്റു സാഹചര്യങ്ങളും നെലോ വിംഗാഡയ്ക്ക് പരിചയപ്പെടുത്തുകയാണിപ്പോള്‍.

ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സും എഫ്വ്‌സി കേരളയുമായി സന്നാഹ മത്സരം നടത്തിയിരുന്നു. അതിന്റെ വിശകലനവും വിംഗാഡ നടത്തി. കേരള ബ്ലാസ്റ്റേഴ്‌സ് 101 എന്ന സ്‌കോറിന് ആ മത്സരം വിജയിച്ചിരുന്നു. ഡേവിഡ് ജെയിംസിന്റെ കീഴില്‍ തീര്‍ത്തും നിരാശയാര്‍ന്ന പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സിന് ഒരു പുനര്‍ജന്മം ആണ് വിംഗാഡയുടെ കീഴില്‍ പ്രതീക്ഷിക്കുന്നത്. സീസണില്‍ ഇതുവരെ ഒരു ജയം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് സമ്പാദ്യമായുള്ളത്. മുമ്പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരിശീലിപ്പിച്ച ഐ എസ് എല്‍ പരിചയം വിംഗാഡയ്ക്ക് ഉണ്ട്. 25ന് എ ടി കെയുമായുള്ള മത്സരമാണ് വിംഗാഡയുടെ കീഴിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

Top