പ്രൊഫസറുടെ പരിശീലന മികവില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും

കൊച്ചി; പുതിയ കോച്ച് നെലോ വിന്‍ഗാഡയുടെ പരിശീലന മികവിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. എടികെയുമായ് വൈകിട്ട് 7.30 നാണ് മത്സരം നടക്കുക. 1968 മുതല്‍ 1980 വരെ പോര്‍ച്ചുഗല്‍ താരമായിരുന്ന വിന്‍ഗാഡ 2016ല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായിരുന്നു. ബ്ലാസ്റ്റേഴ്‌സില്‍ പ്രൊഫസറുടെ കാലാവധി 2019 മെയ് മാസം വരെയാണ്.

പത്ത് രാജ്യങ്ങളില്‍ നിന്നും ഇരുപതോളം ഫുട്‌ബോള്‍ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള നെലോ വിന്‍ഗാഡ ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നതിനു മുന്‍പ് മലേഷ്യന്‍ ദേശീയ ടീമിന്റെ പ്രധാന പരിശീലകനായിരുന്നു. 1996ല്‍ എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ സൗദി അറേബ്യന്‍ നാഷണല്‍ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. 2003,2004ല്‍ ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗില്‍ സമാലക് എഫ് സിയെ ഒരു മത്സരം പോലും തോല്‍ക്കാതെ കിരീടമണിയിക്കാന്‍ സഹായിച്ചതും നെലോ വിന്‍ഗാഡയുടെ പരിശീലന മികവായിരുന്നു.

ഫുട്‌ബോള്‍ ലോകത്ത് പ്രൊഫസര്‍ എന്നറിയപ്പെടുന്ന വിന്‍ഗാഡയുടെ കീഴില്‍ പോര്‍ച്ചുഗീസ് അണ്ടര്‍ 20 ടീം 1995ലെ ഫിഫാ യൂത്ത് വെല്‍ഡ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഐ എസ് എലില്‍ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കും സൂപ്പര്‍ കപ്പിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് പുത്തനുണര്‍വ് നല്‍കാന്‍ നെലോയുടെ പരിചയസമ്പന്നത മുതല്‍ കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.

Top