ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നു: മെഹ്താബ് ഹുസൈന്‍

കൊച്ചി : ആരാധക വലുപ്പം കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രദ്ധേയമായ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

ടീമിലെ മുന്‍ താരം മെഹ്താബ് ഹുസൈന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം ടീമിന്റെ പ്രാധാന്യം.

താരം പറയുന്നത്‌ ഇങ്ങനെ, ‘കൊച്ചി നല്‍കിയ ആവേശം ഞാന്‍ മിസ് ചെയ്യുന്നു. പ്രൊഫഷണല്‍ കളിക്കാരാനായത് കൊണ്ട് തന്നെ ടീമിന് വേണ്ടി ഞാന്‍ എന്റെ 100 ശതമാനവും നല്‍കും. എങ്കിലും ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നു. ഐഎസ്എല്‍ 2017 ന്റെ മുന്നോടിയായുള്ള പ്രസ്സ് മീറ്റിലാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പ്രതികരണം.

മോഹന്‍ ബഗാന്റെ മിഡ് ഫീൽഡറായിരുന്ന താരം 2014 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം ഐ.എസ്.എല്ലില്‍ കാഴ്ചവെച്ചിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനം കവര്‍ന്ന താരം ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്.സിക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്. കോപ്പലിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സില്‍ മെഹ്താബ് നടത്തിയത്.

Top