കേരള ബ്ലാസ്റ്റേഴ്‌സ് – ഗോകുലം എഫ്‌സി മത്സരം ശനിയാഴ്ച രാത്രി 7.30ന്

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ്-ഗോകുലം എഫ്‌സി തമ്മിലുള്ള സൗഹൃദ മത്സരം ശനിയാഴ്ച രാത്രി 7.30ന് നടക്കും.

എന്നാൽ മത്സരം കാണാൻ ആരാധകർക്ക് പ്രവേശനമില്ല.

കൊച്ചി പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടിലാണ് സൗഹൃദ മത്സരം നടക്കുന്നത്.

പനമ്പള്ളി നഗർ ഗ്രൗണ്ടിനു ചുറ്റും ഇരുമ്പ് കൊണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഇവിടെ മതിലുകൾ ഇല്ലാത്തതിനാൽ ആരാധകർക്ക് പുറത്ത് നിന്ന് മത്സരം കാണാൻ കഴിയും.

പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടിലാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് പരിശീലനം നടത്തുന്നത്. കേരളത്തിൽ എത്തിയതിനു ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരമാണിത്.

Top