ലീഗില്‍ ഏറ്റവും മികച്ചത്‌ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ; വെസ് ബ്രൗണ്‍

wes brown

കൊച്ചി: ഇന്ത്യയിലെ മികച്ച ആരാധകര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെതാണെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം വെസ് ബ്രൗണ്‍. ഇപ്പോള്‍ ലീഗില്‍ ഏറ്റവും മികച്ചത്‌ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണെന്നും അദ്ദേഹം പറഞ്ഞു.

ഗിഗ്‌സിനെ പോലെ തനിക്ക് ലെഫ്റ്റ് വിങ്ങില്‍ കളിക്കാനായിരുന്നു താല്പര്യം എന്ന് വെസ് ബ്രൗണ്‍ കൂട്ടിചേര്‍ത്തു. സോഷ്യല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പൂനെക്കെതിരെ വിജയം നേടാന്‍ ടീമിന് സാധിക്കുമെന്നും പൂനെയില്‍ നിന്ന് 3 പോയിന്റ് നേടിക്കൊണ്ട് കൊച്ചിയിലേക്ക് തിരിച്ചുപോവണമെന്നാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ആരാധകര്‍ എപ്പോഴും 100 ശതമാനം ആത്മാര്‍ത്ഥതയോടെ ടീമിനൊപ്പമുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും വെസ് ബ്രൗണ്‍ അറിയിച്ചു. ഡേവിഡ് ജെയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top