പുതുവര്‍ഷ രാവില്‍ ആരാധകരെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

കൊച്ചി: പുതുവര്‍ഷ രാവില്‍ ആരാധകരെ നിരാശരാക്കി ബംഗളൂരു എഫിസിക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കേരളത്തിന്റെ തോല്‍വി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അറുപതാം മിനിറ്റില്‍ ഇന്ത്യന്‍ താരം സുനില്‍ ഛേത്രി നേടിയ പെനാല്‍റ്റിയിലൂടെയാണ് ബംഗളൂരു ആദ്യ ഗോള്‍ സ്വന്തമാക്കിയത്.

പിന്നീട് ഗോള്‍ മടക്കാന്‍ കേരളം കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഇഞ്ചുറി ടൈമില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ സ്വന്തമാക്കി ബംഗളൂരു വിജയം ഉറപ്പിക്കുകയായിരുന്നു. മിക്കുവിന്റെ വകയായിരുന്നു ഇരു ഗോളുകളും.

കളിയുടെഅവസാന നിമിഷത്തിലാണ് ഒരു ഗോള്‍ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചത്. കറേജ് പെക്കൂസണനാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ 7 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തായി.

ഗോള്‍ പോസ്റ്റിന് മുന്‍പില്‍ സുഭാശിഷ് റോയിയൂടെ മികച്ച പ്രകടനമാണ് കേരളത്തെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. മുന്നേറ്റ താരം ഇയാന്‍ ഹ്യൂമിന് പരുക്കേറ്റതും കളിയുടെ വേഗം കുറച്ചു. പരിക്ക് മൂലം അവസാന നിമിഷം സി.കെ വിനീത് കാളിക്കാത്തതും കേരളത്തിന് തിരിച്ചടിയായി. പരിക്ക് പൂര്‍ണമായി മാറാത്തത് കൊണ്ട് തന്നെ സൂപ്പര്‍ താരം ബെര്‍ബെറ്റോവും ഇടം നേടിയിരുന്നില്ല.

Top