ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളുമായി ബംഗളുരു; ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്

ബംഗളൂരു: ബംഗളൂരുവിനെതിരായ അവസാന മത്സരത്തിലും തോല്‍വി വഴങ്ങി സീസണില്‍ കേരളത്തിന്റെ മത്സരങ്ങള്‍ക്ക് തിരശീല വീണു.

ഇഞ്ചുറി ടൈമില്‍ നേടിയ ഇരട്ട ഗോളിന്റെ കരുത്തില്‍ എതിരില്ലാത്തെ രണ്ട് ഗോളിനാണ് ബംഗളൂരു കേരളത്തെ തോല്‍പ്പിച്ചത്. ഇതോടെ 18 മത്സരങ്ങളില്‍ നിന്നും 40 പോയിന്റുമായി ഒന്നാം സ്ഥാനത്തിന്റെ കരുത്ത് തെളിയിക്കാനും ബംഗളൂരുവിനായി.

കഴിഞ്ഞ ദിവസംതന്നെ പ്ലേഓഫ് സാധ്യതകള്‍ അവസാനിപ്പിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിനാകട്ടെ 18 മത്സരങ്ങളില്‍നിന്ന് 25 പോയിന്റ് മാത്രമാണുള്ളത്. സീസണില്‍ ആദ്യ മത്സരങ്ങളില്‍ തുടര്‍ച്ചയായി വഴങ്ങിയ സമനിലകളാണ് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു തടയിട്ടത്.

Top