ധീരജ് ബ്ലാസ്റ്റേഴ്‌സ് വിടില്ല; അടുത്ത സീസണിലെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് താരം

ഴിഞ്ഞ ഐപിഎല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോളിയായിരുന്ന ധീരജ് സിംഗ് ഇത്തവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ടീം മാനേജ്മെന്റോ ധീരജോ ഇക്കാര്യത്തില്‍ പ്രതികരിച്ചതുമില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ധീരജ് ബ്ലാസ്റ്റേഴ്സ് ബന്ധത്തെപ്പറ്റി ചില സൂചനകള്‍ നല്കി. താനിപ്പോഴും ബ്ലാസ്റ്റേഴ്സിലാണെന്നും അടുത്ത സീസണിലെ കാര്യങ്ങളെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നുമാണ് യുവതാരം പറഞ്ഞത്. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ ധീരജ് ടീമിലുണ്ടാകാനുള്ള സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്ന് വ്യക്തം.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും എടികെ കൊല്‍ക്കത്തയും ധീരജിനെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. സ്വന്തം നാടിനെ പ്രതിനിധീകരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് ചേക്കേറാന്‍ ധീരജിന് താല്പര്യമുണ്ട്. കൂടുതല്‍ ആരാധകരുള്ള ധീരജിനെ സ്വന്തമാക്കുന്നത് നോര്‍ത്ത് ഈസ്റ്റിനും ഗുണംചെയ്യും.

Top