പെട്ടെന്നുള്ള വിജയങ്ങളല്ല ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമെന്ന് ഡേവിഡ് ജയിംസ്

DAVID JAMES

കൊല്‍ക്കൊത്ത: ഐഎസ്എല്ലിലെ ആദ്യ മത്സരത്തിലെ മുന്നോടിയായി ഇരു ടീമുകളും തമ്മിലുള്ള മാറ്റങ്ങള്‍ വിശദീകരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിംസ്. ഈ വര്‍ഷം ഐഎസ്എല്ലിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് എടികെ.

ഐഎസ്എല്ലില്‍ മികച്ച പ്രകടനം നടത്തി പരിചയസമ്പന്നരായ നിരവധി താരങ്ങളെ സ്വന്തമാക്കിയതിനൊപ്പം പരിശീലകനായി മുന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലിനെയും അവര്‍ നിയമിച്ചിട്ടുണ്ട്.

പരിചയ സമ്പന്നരായ വമ്പന്‍ താരങ്ങളെ സ്വന്തമാക്കിയതിലൂടെ പെട്ടെന്നുള്ള വിജയങ്ങളാണ് എടികെ ലക്ഷ്യം വെക്കുന്നതെന്നും എന്നാല്‍ ഭാവിയെക്കൂടി കണക്കിലെടുത്തുള്ള ദീര്‍ഘകാല പദ്ധതികളാണ് ബ്ലാസ്റ്റേഴ്‌സിന്റേതെന്നും ജയിംസ് പറഞ്ഞു.

മത്സരത്തിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസകള്‍ നേര്‍ന്ന ജയിംസ് മികച്ച താരനിര തന്നെ അവര്‍ക്കു സ്വന്തമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതേ സമയം ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച യുവനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ടീമിന്റെ ശരാശരി പ്രായം ഇരുപത്തിമൂന്നു വയസാണെന്നും അതു കൊണ്ടു തന്നെ ഈ യുവതാരങ്ങളെ വച്ച് ഒന്നു രണ്ടു സീസണുകള്‍ക്കപ്പുറം ഏറ്റവും കരുത്തുറ്റ പ്രകടനം നടത്തുന്ന ടീമായി ബ്ലാസ്റ്റേഴ്‌സ് മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ദീര്‍ഘകാല ലക്ഷ്യമാണു ബ്ലാസ്റ്റേഴ്‌സിന്റേത് എന്നു കരുതി ഈ സീസണില്‍ മികച്ച പ്രകടനം അവര്‍ പുറത്തെടുക്കില്ലെന്നു കരുതേണ്ടതില്ലെന്നും മുന്‍ ലിവര്‍പൂള്‍ താരം കൂട്ടിച്ചേര്‍ത്തു.

ടീമിനെക്കുറിച്ച് തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും, ചില ഏരിയകളില്‍ താരങ്ങള്‍ മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അതേ സമയം നോര്‍ത്ത് ഈസ്റ്റ് കളിക്കാരോട് തനിക്ക് പ്രത്യേക താല്‍പര്യങ്ങളില്ലെന്നും താരം പറഞ്ഞു.

ടീമിനു ചേരുന്ന താരങ്ങളെ സ്വന്തമാക്കുകയാണ് ചെയ്യുന്നതെന്നും ഒരു പ്രത്യേക വിഭാഗം കളിക്കാരോടുള്ള താല്‍പ്പര്യത്തിന്റെ പുറത്തല്ല അതെന്നും ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടി മികച്ച തുടക്കം സീസണു കുറിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Top