കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിലെ മികച്ച പ്രകടനം തുടരുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണിലെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ഗോവയില്‍ വെച്ച് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെയും കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. 120 മിനുട്ട് നീണ്ടു നിന്ന മത്സരമാണ് ഇന്ന് കളിച്ചത്. ഇന്ന് മത്സരത്തിന്റെ തുടക്കത്തില്‍ ഒരു കോര്‍ണറില്‍ നിന്ന് ചെന്നൈയിനാണ് ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തത്. ഇതിന് പൂട്ടിയ ഒരു ലോങ് റേഞ്ചറിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനായി മറുപടു പറഞ്ഞു.

രണ്ടാം പകുതിയില്‍ സബ്ബായി എത്തിയ സഹല്‍ അബ്ദുല്‍ സമദ് ഒരുക്കി നല്‍കിയ അവസരത്തില്‍ നിന്ന് ലൂണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. നേരത്തെ ഒഡീഷയെയും കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരത്തില്‍ തോല്‍പ്പിച്ചിരുന്നു. ഇനി ജംഷദ്പൂരിനെതിരെ രണ്ടു സൗഹൃദ മത്സരങ്ങള്‍ കൂടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസണില്‍ കളിക്കും.

 

Top