ലീഡ് നേടിയ മത്സരങ്ങളിൽ വിജയം ഉറപ്പിക്കാൻ ശ്രമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്

കൊച്ചി: സീസണിൽ ഇനി അങ്ങോട്ട് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയ മത്സരങ്ങളിൽ വിജയം ഉറപ്പിക്കാൻ ശ്രമിക്കുമെന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഐ.എസ്.എല്ലിൽ ഒരു മത്സരവും എളുപ്പമല്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

തുടക്കത്തിൽ തന്നെ ലീഡ് എടുത്ത് എന്ന് കരുതി വിജയം ഉറപ്പിക്കാൻ കഴിയില്ല. കാരണം ഇവിടെ ഗംഭീര പോരാട്ടങ്ങൾ ആണ് നടക്കുന്നത്. ഐ എസ് എല്ലിൽ അമ്പതു മത്സരങ്ങൾ കഴിയുമ്പോൾ തന്നെ 150ഓളം ഗോളുകൾ പിറന്നു കഴിഞ്ഞു. ഇത് ലീഗിൽ ഗോളുകൾ തടയുക അത്ര എളുപ്പമല്ല. ഈ സീസണിൽ ഇതുവരെയുള്ള കാര്യത്തിൽ താൻ തൃപ്തനാണെന്നും ഇത് തുടരാനാകും ടീം ശ്രമിക്കുകയെന്നും ഇവാൻ പറഞ്ഞു ‌

Top