ഐഎസ്എല്ലില്‍ ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ്; പോയന്റ് പട്ടികയില്‍ ഒന്നാമത്

ബംബോലിം: ഐഎസ്എല്ലില്‍ ആവേശപ്പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലിന്റെ എട്ട് സീസണില്‍ ആദ്യമായി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയുടെ 42ാം മിനിറ്റില്‍ ആല്‍വാരോ വാസ്‌ക്വസ് നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചു കയറിയത്.

ജയത്തോടെ തോല്‍വി അറിയാതെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പിനുശേഷം ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിക്കുകയും ചെയ്തു. 10 കളികളില്‍ 17 പോയന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇത്രയും മത്സരങ്ങളില്‍ 17 പോയന്റുള്ള മുംബൈ സിറ്റി എഫ് സി ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പിന്നില്‍ രണ്ടാമതാണ്. ഹൈദരാബാദ് 16 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.

Top