കൊച്ചിയിലെ ഏകദിന മത്സരം ; ആശങ്കയറിയിച്ച് ബ്ലാസ്റ്റേഴ്‌സ്

blasters

കൊച്ചി: ഫിഫയുടെ അംഗീകാരമുള്ള കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്താനുള്ള നീക്കത്തില്‍ ആശങ്കയറിയിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ക്രിക്കറ്റ് നടത്തുന്നതില്‍ എതിര്‍ത്തില്ലെന്ന പ്രചാരണം തെറ്റാണ്. ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്രറ്റംബറില്‍ ആരംഭിക്കുമെന്നാണ് സൂചനയെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

അതേസമയം ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ വേദിയുടെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജിസിഡിഎ അറിയിച്ചിരുന്നു. വിദഗ്ധരുടെ അഭിപ്രായം തേടിയശേഷമായിരിക്കും അന്തിമതീരുമാനമെന്നും ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ അറിയിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താനാകുമോയെന്നു പരിശോധിക്കുമെന്നും ജിസിഡിഎ അറിയിച്ചു. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരം ക്രിക്കറ്റും എന്ന് പറയാനാകില്ല. ഇവ രണ്ടും കൊച്ചിയില്‍ നടത്താമെന്നും ജിസിഡിഎ പറഞ്ഞു.

Top