ജെയിംസ് ബോണ്ട് ചിത്രത്തിന് വേണ്ടി ഒരുക്കിയ സെറ്റില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരിക്ക്

ലണ്ടൻ: ജെയിംസ് ബോണ്ട് ചിത്രത്തിന് വേണ്ടി ഒരുക്കിയ സെറ്റില്‍ സ്‌ഫോടനം. ലണ്ടനിലെ പൈന്‍വുഡ് സ്റ്റുഡിയോയിലെ സ്റ്റേജ്, സിനിമയ്ക്ക് വേണ്ടി നടത്തിയ സ്‌ഫോടനത്തില്‍ തകര്‍ന്നു. സെറ്റില്‍ ഒരാള്‍ക്ക് സാരമായ പരിക്ക് പറ്റിയതായാണ്‌ റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ നായകന്‍ ഡാനിയല്‍ ക്രേഗിന് നേരത്തെ പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ചെറിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുകയും ഷൂട്ടിംഗ് തുടരുകയുമായിരുന്നു.

കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒസ്‌കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിരക്കുക. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

Top