ലാഹോറില്‍ നവാസ് ഷെരീഫിന്റെ വസതിക്കു സമീപം ചാവേര്‍ സ്‌ഫോടനം ; ഒന്‍പത് മരണം

explotion

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്കു സമീപം ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒന്‍പത് മരണം. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലാഹോറിലെ വസതിയ്ക്ക് സമീപമാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തില്‍ അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റായ്‌വിന്‍ഡിലെ പൊലീസ് ചെക്ക്‌പോസ്റ്റിനു സമീപം ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Top