കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു

കൊച്ചി: കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. കാഞ്ഞൂര്‍ സ്വദേശികളായ ബെന്നി, ആന്റോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ വച്ചാണ് സംഭവം ഉണ്ടായത്.

Top