ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ൽ സ്ഫോടനം ; 5 മരണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ അ​ഞ്ച് പേര്‍ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച്ച ഉച്ചയ്ക്കു ​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു ​ന​ഗ​റി​ലാണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ അഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Top