സ്വീഡനില്‍ സ്‌ഫോടനം; 20 പേര്‍ക്ക് പരിക്ക്, ദുരൂഹതയെന്ന് നിഗമനം

സ്വീഡന്‍: സ്വീഡനിലെ ഗോഥന്‍ബര്‍ഗിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായി സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിരാവിലെയാണ് സ്‌ഫോടനം നടന്നത്. അപ്പാര്‍ട്ടുമെന്റുകളിലേക്ക് പടര്‍ന്ന തീ അണയ്ക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ടിടിയും പബ്ലിക് സര്‍വീസ് റേഡിയോ എസ്.ആറും റിപ്പോര്‍ട്ട് ചെയ്തു.

സ്വീഡനിലെ രണ്ടാമത്തെ വലിയ നഗരത്തിന്റെ മധ്യഭാഗത്തുള്ള അന്നേഡല്‍ ജില്ലയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 5 മണിക്ക് ഇന്ത്യന്‍ സമയം രാവിലെ എട്ടര മുമ്പാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ല. ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സാല്‍ഗ്രെന്‍സ്‌ക ആശുപത്രിയില്‍ 3 സ്ത്രീകളും ഒരു പുരുഷനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഉണ്ട്.നൂറു കണക്കിന് ആളുകളെ സംഭവ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു.

Top