Blast in private bus in Haryana, 15 injured

ചണ്ഡിഗഡ്: ഹരിയാനയിലെ ഫത്തേഹബാദ് ജില്ലയില്‍ സ്വകാര്യ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബുനാ റോഡിലെ നഗരമധ്യത്തിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.

ജാട്ട് വിഭാഗക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ഹരിയാനയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Top