മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി; ജീവനക്കാരെ പുറത്തെത്തിച്ചു

ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തില്‍ പൊട്ടിത്തെറി. വൈദ്യുതി നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്‍സ്ഫോര്‍മറാണ് പൊട്ടിത്തെറിച്ചത്.

തിങ്കളാഴ്ച രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.

ഭൂര്‍ഗര്‍ഭ നിലയത്തില്‍ പുക നിറഞ്ഞിരിക്കുകയാണ്.നിലയത്തിനുള്ളിലെ ജീവനക്കാരെ പുറത്തെത്തിച്ചു.ആളപായമില്ല.

നിലയത്തിനുള്ളില്‍ മൂലമറ്റം അഗ്‌നിശമന സേന എത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

Top