മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്‌ഫോടനം;സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഐഇഡി സ്‌ഫോടനമാണ് നടന്നത്. സംഭവത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിന് മുന്നിലായിരുന്നു സ്‌ഫോടനം നടന്നതെന്നാണ് വിവരം.

Top