ഇറാക്കിൽ ചാവേര്‍ സ്ഫോടനം 13 പേർ കൊല്ലപ്പെട്ടു, 22 പേർക്ക് പരിക്ക്

bomp blast

ബാഗ്ദാദ്: ഇറാക്കിലുണ്ടായ ചാവേര്‍ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു.

ഇറാക്കിലെ അൻബർ പ്രവിശ്യയിലെ നഗരമധ്യത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തിലെ ആൾക്കൂട്ടത്തിനിടയിലേക്ക് എത്തിയ ചാവേർ പെട്ടന്ന് ബോംബ് സ്ഫോടനം നടത്തുകയായിരുന്നു.

ആക്രമണം നടത്തിയ ചാവേറും തൽക്ഷണം കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും 40ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഐഎസ് ഭീകരരാണ് ആക്രമണങ്ങൾക്കു പിന്നിലെന്നാണ് സൂചന.

Top