ആന്ധ്രാപ്രദേശിലെ ക്വാറിയില്‍ വന്‍ സ്‌ഫോടനം; ഒമ്പതു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Balochistan

കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ആളുരു മണ്ഡലില്‍ ഗ്രാനൈറ്റ് പൊട്ടിക്കുന്നതിനായി ഉപയോഗിച്ച ജെലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം.

അഞ്ചു തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കുര്‍ണൂല്‍ എസ്പി അറിയിച്ചു. അപകടത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.

സ്‌ഫോടനസമയത്ത് 15 പേരായിരുന്നു പണിസ്ഥലത്തുണ്ടായിരുന്നത്, മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് വ്യക്തമാക്കി.

Top