അഫ്ഗാനില്‍ സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കന്‍ അഫ്ഗാന്‍ സിറ്റിയില്‍ ശനിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. മരണ വാര്‍ത്താ താലിബാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും.

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് അമേരിക്ക പൂര്‍ണ്ണമായും പിന്മാറിയതിന് ശേഷം രാജ്യത്ത് നടന്ന, മരണം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സ്‌ഫോടനമാണ് ഇത്.

Top