പാക്കിസ്ഥാനിലെ ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു ; ആറ് മരണം

Blast

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനിലെ അറ്റോക്കിലുള്ള ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു.

സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ആശുപത്രി കെട്ടിടം തകര്‍ന്നു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Top