തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ സ്‌കൂളിനു സമീപം ബോംബ് സ്‌ഫോടനം

ഇസ്‌ലാമാബാദ്: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഗേള്‍സ് സ്‌കൂളിനു സമീപത്ത് ബോംബ് സ്‌ഫോടനം.

ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

സ്‌ഫോടനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക വിവരം. പെഷവാറിനു സമീപം ഭീകരവിരുദ്ധ പൊലീസ് സേനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

സ്‌ഫോടനത്തില്‍ സ്‌കൂളിന്റെ കവാടവും മതിലും തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ താലിബാന്‍ എതിര്‍ക്കുന്നുണ്ടെന്നും പൊലീസ് മേധാവി അറിയിച്ചു.

2014ല്‍ സൈനിക സ്‌കൂളിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top