ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയില്‍ സ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നാലു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും അടിയന്തിര സഹായം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

Top