നീലഗിരി സര്‍ക്കാരിന്റെ വെടിമരുന്ന് ശാലയില്‍ സ്ഫോടനം ; ആറുപേര്‍ക്ക് പരുക്ക്

Bomb blast

കോയമ്പത്തൂര്‍: നീലഗിരി അറുവന്‍കാട് കേന്ദ്രസര്‍ക്കാരിന്റെ വെടിമരുന്ന് ശാലയില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

എഴുപതുശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും സാരമായി പരുക്കേറ്റ മറ്റ് മൂന്നുപേരെ അറുവന്‍കാടുള്ള ഫാക്ടറി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജ് കുമാര്‍ (27),സര്‍ഗുണം മുരളി (48), റോബിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സാരമായി പരുക്കേറ്റത് നാഗരാജ്( 42), ദിനേഷ് (43), റോഷന്‍(40) എന്നിവര്‍ക്കാണ്.

Top