കൊളംബോയില്‍ വീണ്ടും സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളിയും

Bomb blast

കൊളംബോ: കൊളംബോയില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും ഒരു മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്.

തെഹിവാല മൃഗശാലയ്ക്കു സമീപത്തെ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് നടന്ന ഏഴാമത്തെ സ്‌ഫോടനമാണിത്.

ഈസ്റ്റര്‍ ദിനമായ ഇന്ന് മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നേരത്തെ ഉണ്ടായ സ്‌ഫോടനത്തില്‍ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊളംബോയ്ക്ക് പുറമെ ബൊട്ടിക്കലോവ, നെഗോംബോ, കൊച്ചിക്കാടെ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി

Top