പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്‌ഫോടനം ,ഒരാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. പശ്ചിമ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്ഥലത്ത് പൊലീസ് എത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Top