ശബരിമലയില്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടയില്‍ പഴക്കടയില്‍ പൊട്ടിത്തെറി

CARBIDE

പത്തനംതിട്ട: ശബരിമലയില്‍ പഴക്കടയില്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടയില്‍ പൊട്ടിത്തെറി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കടയുടെ ഷട്ടര്‍ ഇളകി വീണു. വിഷുവിന് മുന്നോടിയായി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പഴങ്ങള്‍ കാര്‍ബൈഡ് ഇട്ട് പുകയ്ക്കുന്നതിനിടയിലായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. പൊലീസ്, അഗ്‌നിശമന സേന, ദേവസ്വം ബോര്‍ഡ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടയുടയമയ്‌ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Top