തൃശൂരില്‍ പാറമടയില്‍ സ്‌ഫോടനം; ഒരു മരണം

തൃശൂര്‍: തൃശൂർ വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്.  പാറമട ഉടമയുടെ അനുജന്‍ അബ്ദുള്‍ നൗഷാദാണ് മരിച്ചത്. നിരവധി വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.

വൈകീട്ട് ഏഴരയോടെയാണ് സ്ഫോടനമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന ക്വാറിയിലാണ് അപകടമുണ്ടായത്. ഈ പാറമട മൂന്നു വര്‍ഷം മുമ്പ് സബ് കളക്ടര്‍ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട.

പാറമട നിലവിൽ പ്രവർത്തിക്കുന്നില്ലെന്നും മണ്ണിനടിയിൽ പെട്ട തോട്ടകൾ  പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നും ഉടമ അബ്ദുൾ സലാം പറഞ്ഞു. അപകടത്തിൽ പെട്ടവർ പാറമടയിൽ കയറിയത് മീൻ പിടിക്കാനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Top