അഫ്ഗാനിലെ ഹെല്‍മന്‍ഡില്‍ സ്‌ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്‍ഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

ജനങ്ങളും സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ എത്ര സൈനികരാണ് കൊല്ലപ്പെട്ടതെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Top