മുംബൈ സ്‌ഫോടനം ; അബു സലേമിനും കരിമുള്ള ഖാനും ജീവപര്യന്തം

മുംബൈ: 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതികളില്‍ അബു സലേമിനും കരിമുള്ള ഖാനും മുംബൈ പ്രത്യേക ടാഡ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

അബു സലേം, മുസ്തഫ ദോസ, ഫിറോസ് ഖാന്‍, താഹര്‍ മര്‍ച്ചന്റ്, കരിമുള്ള ഖാന്‍, റിയാസ് സിദ്ദിഖി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ വിധികള്‍ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തപ്പെട്ടിരുന്നത്.

1993 മാര്‍ച്ച് 12-ന് മുംബൈയില്‍ പന്ത്രണ്ടിടത്താണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. ഇതില്‍, 257 പേര്‍ മരിക്കുകയും, 713 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2006-ല്‍ അവസാനിച്ച ആദ്യ ഘട്ട വിചാരണയില്‍ 100 പേര്‍ കുറ്റക്കാരാണെന്നു കണ്ട് ശിക്ഷ വിധിച്ചിരുന്നു.

2006-നും 2010-നും ഇടയില്‍ അറസ്റ്റിലായവരുടെ വിചാരണ പ്രത്യേകമായി നടത്തണമെന്ന സിബിഐ പ്രത്യേക അഭിഭാഷകന്‍ ദീപക് സാല്‍വിയുടെ ആവശ്യം പരിഗണിച്ചാണ് ഏഴു പേരുടെ വിചാരണ രണ്ടാംഘട്ടമാക്കിയത്.

Top