നഗ്‌നചിത്രം തട്ടി കവര്‍ന്നത് ബെന്‍സ്‌കാറും പണവും ഫോണും; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: യുവാക്കളുടെ നഗ്‌നചിത്രം പകര്‍ത്തി പണവും ബെന്‍സ് കാറും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയ കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതിയും സുഹൃത്തും പിടിയില്‍. പാലാരിവട്ടം സ്വദേശി ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് പിടികൂടിയത്.

ജനുവരി 27-നാണ് സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്നുപേര്‍ ഇവിടേക്കെത്തി.

കെട്ടിടത്തില്‍ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും നഗ്‌നരാക്കി ജൂലിയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കളുടെ പണവും കാറും സംഘം തട്ടിയെടുത്തത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.

Top