സല്‍മാന്‍ ഖാനെ പാര്‍പ്പിച്ച രണ്ടാം നമ്പര്‍ വാര്‍ഡില്‍ ആശാറാം ബാപ്പുവും ,ശംഭുലാല്‍ റേഗറും

salmankhan

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ ജയിലിലായ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ബരക്ക് രണ്ടാം നമ്പര്‍ വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബാരക്ക് രണ്ടാം നമ്പര്‍ വാര്‍ഡില്‍ ആള്‍ദൈവം ആശാറാം ബാപ്പു, ശംഭുലാല്‍ റേഗര്‍, മല്‍ഖന്‍ സിങ് വിഷ്‌ണോയി അടക്കമുള്ളവരാണ് ഉള്ളത്.

ആശാറാം ബാപ്പു

asarambapu

15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ആശ്രമത്തില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയാണ് ആള്‍ദൈവം അസറാം ബാപ്പു. 2013 ഓഗസ്റ്റില്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മീയ ഗുരുവായ് പേരെടുത്ത ആശാറാം അഞ്ചു വര്‍ഷമായി ഇവിടെ കഴിയുകയാണ്. 2013 സെപ്റ്റംബര്‍ 1-കോടതിയില്‍ ഹാജരാക്കിയ ആശാറാമിന്റെ കേസ് ഇപ്പോഴും നടന്നുവരികയാണ്

ശംഭുലാല്‍ റേഗര്‍

shambulal

രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസില്‍ കുറ്റാരോപിതനാണ് ശംഭൂലാല്‍. മുസ്ലീം മത വിശ്വാസിയായ അഫ്രാസുള്‍ എന്ന തൊഴിലാളിയെ കൊലപ്പെടുത്തുകയും തീയിടുകയും അത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തയാളാണ് ഇയാള്‍. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് കാരണം ‘ലൗ ജിഹാദ്’ ആണ് എന്നായിരുന്നു ഇയാളുടെ വിശദീകരണം.

മല്‍ഖന്‍ സിങ് വിഷ്‌ണോയി

vishnoy

ഭന്‍വാരി ദേവിയുടെ തിരോധാനവുമായ് ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടയാളാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന മല്‍ഖന്‍ സിങ് വിഷ്‌ണോയി. രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു മല്‍ഖന്‍ സിങ്. 2011ലാണ് മുപ്പത്തിയാറുകാരിയായ ഭന്‍വാരി ദേവി എന്ന നഴ്‌സിനെ കാണാതാകുന്നത്.

Top