ഡ്യുവല്‍ ക്യാമറകളോടു കൂടിയ ബ്ലാക്ക്‌ബെറി കീ2 ജൂലായ് 31ന് വില്‍പ്പനയാരംഭിക്കും

blackberry

റുപ്പ് നിറത്തില്‍ ഡ്യുവല്‍ ക്യാമറകളോടു കൂടിയ ബ്ലാക്ക്‌ബെറി കീ2 ജൂലായ് 31 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനയാരംഭിക്കും. 42,990 രൂപയാണ് ഫോണിന് വിലവരുന്നത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ജിയോ ഉപഭോക്താക്കള്‍ക്ക് 4,450 രൂപ ക്യാഷ്ബാക്കും ലഭിക്കും.

1080×1620 പിക്‌സല്‍ റെസൊല്യൂഷനോടു കൂടിയ ഫോണിന് 4.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. നാല് വരികളായാണ് ഫോണിലെ കീ ബോര്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. കീ 1 ഫോണിനേക്കാള്‍ 20 ശതമാനം കൂടുതല്‍ വലുപ്പത്തിലാണ് കീ 2 ഫോണിലെ കീ ക്രമീകരിച്ചിരിക്കുന്നത്.

660 ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറോടു കൂടിയ ഫോണിന് 6ജിബി റാം ആണുള്ളത്. 64ജിബി/128ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഫോണിന്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ വര്‍ധിപ്പിക്കാം. ആന്‍ഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറയും ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ 12 എംപി പ്രൈമറി ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 3,360 എംഎഎച്ച് ബാറ്ററിയാണുള്ളത്.

Top