ബ്ലാക്‌ബെറി ഇവോള്‍വ്, ഇവോള്‍വ് എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

blackberry

ബ്ലാക്‌ബെറി ഇവോള്‍വ്, ഇവോള്‍വ് എക്‌സ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 24,990 രൂപയാണ് ബ്ലാക്‌ബെറി ഇവോള്‍വിന്റെ വില. 34,990 രൂപയാണ് ഇവോള്‍വ് എക്‌സിന്റെ വില. ബ്ലാക്‌ബെറി ഇവോള്‍വ് ആഗസ്റ്റ് അവസാനത്തോടെ ഇന്ത്യയിലെത്തും. ഇവോള്‍വ് എക്‌സ് സെപ്റ്റംബര്‍ അവസാനത്തോടെ വില്‍പ്പനയാരംഭിക്കും.

ഇരുഫോണുകള്‍ക്കും ജിയോ 3,950 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം ക്യാഷ്ബാക്കും നല്‍കുന്നുണ്ട്.

5.99 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ, 1080×2160 റെസാല്യൂഷന്‍, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇരു ഫോണുകളുടെയും സവിശേഷതകള്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ട കോര്‍ ആണ് ഇവോള്‍വിന്റേത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4ജിബി റാം 64 ജിബി സ്റ്റോറേജില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. 13എംപി+13എംപി റിയര്‍ ക്യാമറയാണ് മുന്‍വശത്തുള്ളത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസര്‍, 6 ജിബി റാം 64 ജിബി ഫ്‌ളാഷ്, 12എംപി+13 എംപി ഓട്ടോ ഫോക്കസ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവയും ഇവോള്‍വ് എക്‌സിന്റെ പ്രത്യേകതകളാണ്.

Top