പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ആക്ഷന്‍ ചിത്രം ‘ബ്ലാക്ക് വിഡോ’ ടീസര്‍ ട്രെയിലര്‍

കേറ്റ് ഷോര്‍ട്ലന്‍ഡ് എന്ന വനിത സംവിധാനം ചെയ്യുന്ന ‘ബ്ലാക്ക് വിഡോ’ ടീസര്‍ ട്രെയിലര്‍ എത്തി. അവഞ്ചേര്‍സ് സിനിമയിലെ സൂപ്പര്‍ഹീറോ കഥാപാത്രം ബ്ലാക്ക് വിഡോയെ കേന്ദ്രകഥാപാത്രമാക്കി മാര്‍വല്‍ ഒരുക്കുന്ന ചിത്രമാണ് ‘ബ്ലാക്ക് വിഡോ’. ചിത്രം അടുത്ത വര്‍ഷം മെയ് ഒന്നിന് റിലീസ് ചെയ്യുന്നതാണ്. ഇന്ത്യയില്‍ ചിത്രം ഏപ്രില്‍ 30ന് എത്തും.

ടൈറ്റില്‍ കഥാപാത്രമായി സ്‌കാര്‍ലറ്റ് ജൊഹാന്‍സണാന് എത്തുന്നത്. ഡേവിഡ് ഹാര്‍ബര്‍, ഫ്‌ലോറന്‍സ് പഗ്, റേച്ചല്‍ വെയ്‌സ് എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍.

അയണ്‍ മാന്‍ 2 (2010) വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അവഞ്ചേസ് സിനിമകളുടെ സീരീസുകളിലും സിവില്‍ വാര്‍, ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ സിനിമകളിലും ബ്ലാക്ക് വിഡോ പ്രേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. എന്നാല്‍ എന്‍ഡ് ഗെയിമിലെ ഈ കഥാപാത്രത്തിന്റെ മരണം പ്രേക്ഷകരില്‍ വലിയ ദുഃഖമായിരുന്നു സൃഷ്ടിച്ചത്.

Top