ബ്ലാക്ക് വിഡോ ഇന്ത്യയിലെത്തുന്നു; ജൂലൈയില്‍ റിലീസ്

മാര്‍വെല്‍ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ ബ്ലാക്ക് വിഡോയെ കേന്ദ്രകഥാപാത്രമാക്കി വരുന്ന ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോ ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

അയണ്‍ മാന്‍ 2, സിവില്‍ വാര്‍, ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കഥാപാത്രമാണിത്. എന്‍ഡ് ഗെയിമില്‍ മരണപ്പെട്ട കഥാപാത്രം വീണ്ടും തിരിച്ചെത്തുന്നത് ബ്ലാക്ക് വിഡോയുടെ പൂര്‍വകാലത്തിലൂടെ കഥ നീങ്ങുമ്പോഴാണ്. സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ ആണ് ബ്ലാക്ക് വിഡോയെ മികവുറ്റതാക്കി അവതരിപ്പിച്ചത്.

മാര്‍വല്‍ സ്റ്റുഡിയോസിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിന്നുള്ള പുതിയ ട്രെയിലര്‍ റിലീസ് ചെയ്തുകൊണ്ടാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. ‘ഞാന്‍ ഒരു അവഞ്ചര്‍ ആകുന്നതിന് മുമ്പ്, ഈ കുടുംബത്തിലെത്തുന്നതിന് മുമ്പ്. ഞാന്‍ കുറേ ജീവിതങ്ങളിലൂടെ കടന്നുപോയി’ എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. കേറ്റ് ഷോര്‍ട്ലന്‍ഡ് ആണ് ബ്ലാക്ക് വിഡോ സംവിധാനം ചെയ്യുന്നത്.

 

 

Top